Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മോട്ടോര്‍ വാഹനപണിമുടക്ക് : ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റി

മോട്ടോര്‍ വാഹനപണിമുടക്ക് : ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റി
  തിരുവനന്തപുരം : മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് എട്ടിലേക്ക് മാറ്റി. എസ്എസ്എല്‍സി പരീക്ഷയും മാറ്റിവെച്ചു. പരീക്ഷ എട്ടാം തീയതി നടത്തിയേക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, വിവാഹ വാഹനങ്ങള്‍ തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇതിനോടനുബന്ധിച്ചുള്ള വാഹനങ്ങളെയും ഒഴിവാക്കും.

Related articles

See all
Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Save your stories

Sign in