Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഫഹദ് ഫാസിൽ ചിത്രത്തിനായി എസ്. എസ്. രാജമൗലി കൊച്ചിയിലെത്തുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഇവന്റ് നാളെ

ഫഹദ് ഫാസിൽ ചിത്രത്തിനായി എസ്. എസ്. രാജമൗലി കൊച്ചിയിലെത്തുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഇവന്റ് നാളെ

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനായി സംവിധായകൻ എസ്. എസ്. രാജമൗലി നാളെ (സെപ്റ്റംബർ 28, തിങ്കൾ) കൊച്ചിയിലെത്തും. വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ രാജമൗലി തന്നെയാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് (Presentation). ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.

'ബാഹുബലി' നിർമിച്ച ആർക്കാ മീഡിയ വർക്സും ഷോയിംഗ് ബിസിനസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത് ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ആണ്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് നിർമാതാക്കൾ. സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ തരംഗം സൃഷ്ടിച്ച ടീസറും ഗാനങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

ഫാന്റസി ഫാമിലി എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ വേറിട്ടൊരു കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് കാലഭൈരവയാണ് സംഗീതം ഒരുക്കുന്നത്. എസ്. എസ്. കാഞ്ചി, ഹംസ അലി എന്നിവർ തിരക്കഥ പങ്കാളികളായ ചിത്രത്തിന്റെ ഛായാഗ്രഹണം ബാലാജി സുബ്രഹ്മണ്യവും എഡിറ്റിംഗ് പ്രവീൺ ആന്റണിയും നിർവഹിക്കുന്നു. രാമ രാജമൗലിയാണ് കോസ്റ്റ്യൂം ഡിസൈനർ. പി.ആർ.ഒ: പ്രതീഷ് ശേഖർ.

Related articles

See all
Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

'RX 100' താരം കാർത്തികേയ ബോക്‌സിംഗ് റിംഗിലേക്ക്; സ്വന്തം സംവിധാനത്തിൽ ബിഗ് ബജറ്റ് പാൻ-ഇന്ത...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Save your stories

Sign in