Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകം, ഭൂമി അനുവദിച്ചതില്‍ തെറ്റില്ല ; വെള്ളപൂശി സിപിഎം

ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകം, ഭൂമി അനുവദിച്ചതില്‍ തെറ്റില്ല ; വെള്ളപൂശി സിപിഎം
  തിരുവനന്തപുരം :  ശ്രീ എമ്മിനെ വെള്ളപൂശി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. ശ്രീഎം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്നും യോഗസെന്റര്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് ഭൂമി അനുവദിച്ചതില്‍ തെറ്റില്ലെന്നും എം.വി ഗോവിന്ദന്‍ ന്യായീകരിച്ചു.  യോഗട്രസ്റ്റുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസ് നേതാക്കളുമായുള്ള രഹസ്യകൂടിക്കാഴ്ചക്ക് ഇടനിലക്കാരനായത് ശ്രീഎമ്മാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹത്തെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. പിണറായിയും കോടിയേരിയും ആർ.എസ്​.എസ്. നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ല​ങ്കേരി എന്നിവരുമായി അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകനാണ് വെളിപ്പെടുത്തിയത്. ഇക്കണോമിക്​ ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ രചിച്ച ‘The RSS And The Making of The Deep Nation’ എന്ന പുസ്​തകത്തിലൂടെയാണ് വിവരം പുറത്തുവന്നത്. ശ്രീഎമ്മിന് യോഗ സെന്‍റർ സ്ഥാപിക്കാന്‍ തലസ്ഥാനത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സർക്കാർ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. 1987 -ല്‍ ഇ.കെ. നായനാർ സർക്കാർ അധികാരത്തിലെത്താന്‍ ആര്‍.എസ്.എസ്. പരോക്ഷമായി സഹായിച്ചതായും പുസ്തകത്തില്‍ പറയുന്നു. 50 ഓളം പേജുകളുള്ള പുസ്​തകത്തി​ന്റെ ഭൂരിഭാഗവും കേരളത്തിലെ ആർ.എസ്.എസി​ന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചാണ് പറയുന്നത്. ശ്രീ എമ്മിനെയും സിപിഎമ്മിനെയും ആർ.എസ്.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്​തകത്തിൽ വിശദീകരിക്കുന്നുണ്ട്. 2014 ൽ കണ്ണൂരിൽ സി.പി.എം. പ്രവർത്തകർക്കായി ശ്രീ എം നടത്തിയ യോഗ ക്യാമ്പാണ്​ ബന്ധ​ത്തിന്റെ തുടക്കം. ഈ ക്യാമ്പിൽ പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്ന്​ ദിനേഷ്​ നാരായണൻ എഴുതുന്നു.

Related articles

See all
Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Save your stories

Sign in