Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടര്‍; ചരിത്ര നിമിഷം

ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടര്‍; ചരിത്ര നിമിഷം
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രവിജയം കുറിച്ച ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് സ്വന്തമാക്കിയത്. കേരളത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് കരസ്ഥമാക്കിയെന്ന നേട്ടവും ശ്രീധന്യക്കാണ്. ചരിത്രവിജയം സ്വന്തമാക്കിയ ശ്രീധന്യയെ രാഹുല്‍ ഗാന്ധി നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. പരീക്ഷാഫലം വന്നദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ചും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. https://www.youtube.com/watch?v=ctVulawtpOA കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളേയും ജീവിത പ്രാരാബ്ധങ്ങളേയും മറികടന്നാണ് ശ്രീധന്യ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് ചരിത്ര വിജയം കൈവരിച്ചത്.  

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in