Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആഗോള ബോക്സോഫീസിൽ കുതിച്ച് സൂരിയുടെ ‘മണ്ടാടി’; നേടിയത് 24.43 കോടി

ആഗോള ബോക്സോഫീസിൽ കുതിച്ച് സൂരിയുടെ ‘മണ്ടാടി’;  നേടിയത് 24.43 കോടി

 സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ ആഗോള ബോക്സോഫീസിൽ മികച്ച പ്രകടനം തുടരുന്നു. സെപ്റ്റംബർ 10ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തിൽ 24.43 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് മൂവീസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഐമാക്സ് ഫോർമാറ്റിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘മണ്ടാടി’ക്കുണ്ട്.

കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഏകദേശം 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികമത്സരമാണ് സിനിമയുടെ പ്രമേയം. മത്സ്യബന്ധന സംഘങ്ങളുടെ നേതൃത്വവും മത്സരവും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. സെയിലിംഗ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിനെ വിളിക്കുന്ന പേരാണ് ‘മണ്ടാടി’. സൂരിയെ കൂടുതൽ മാസ് അവതാരത്തിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ‘മണ്ടാടി’ കേരളത്തിൽ വിതരണം ചെയ്യുന്നത്. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.തെലുങ്ക് താരം സുഹാസാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. പ്രമുഖ നടൻ സത്യരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 




Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

സിനിമ ലോകത്തെ ചരിത്ര ലയനം: വാർണർ ബ്രോസിനെ പാരമൗണ്ട് ഏറ്റെടുത്തു

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in