Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച ഒന്നിനെ പ്രോഗ്രസ് കാര്‍ഡ് എന്ന് വിളിക്കാനാവില്ല: രമേശ് ചെന്നിത്തല

നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച ഒന്നിനെ പ്രോഗ്രസ് കാര്‍ഡ് എന്ന് വിളിക്കാനാവില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച ഒന്നിനെ പ്രോഗ്രസ് കാര്‍ഡ് എന്ന് വിളിക്കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയേയും കെടുകാര്യസ്ഥതയേയും പച്ച നുണകള്‍ കൊണ്ട് വെള്ളപൂശുന്ന ഒന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തുവിട്ട പ്രോഗ്രസ് റിപ്പോര്‍ട്ട് നാലുവര്‍ഷത്തെ ഭരണ പരാജയങ്ങളുടെ റിപ്പോര്‍ട്ടാണ്. ഭരണം സമസ്ത മേഖലകളിലും സ്തംഭിച്ചിരിക്കുന്നു. കേരളം ഏറ്റവും വലിയ കടക്കണിയിലാണ്. കേരളത്തിന്റെ ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിലെ പേരുകേട്ട ആരോഗ്യ വ്യവസ്ഥിതി പാടേ തകര്‍ന്നിരിക്കുന്നു. മിക്ക ആശുപത്രികളിലും അവശ്യമരുന്നുകള്‍ പോലുമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ ലാഭം ഉണ്ടാക്കി കൊടുത്ത കെ ഫോണ്‍ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ വലിയ ഭരണ നേട്ടമായി ഉയര്‍ത്തി കാട്ടുന്നത്. കോടിക്കണക്കിന് രൂപയുടെ കേബിളുകള്‍ കുഴിച്ചിട്ടതല്ലാതെ ഇതുകൊണ്ട് ആര്‍ക്കും കാര്യമായ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കേരളത്തിന്റെ വൈദ്യുത മേഖല പാടെ തകര്‍ന്നിരിക്കുന്നു. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ട വര്‍ഷങ്ങളായി. വന്‍കിടക്കാരില്‍ നിന്ന് ഇരട്ടിവിലയ്ക്കും മൂന്നരട്ടി വിലയ്ക്കും വൈദ്യുതി വാങ്ങി അതിന്റെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇതുപോലെ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുക എന്ന് പറയുന്നതു തന്നെ അപഹാസ്യമാണ്. ദേശീയപാതയ്ക്ക് മുന്നില്‍ നിന്ന് പടമെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഇവര്‍ ദേശീയപാത തകര്‍ന്നതോടെ ഓടി രക്ഷപ്പെട്ടിരിക്കുന്നു. ഇനി ഒന്നും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്ത അവസ്ഥയാണ്. മലയോര മേഖല കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം പുറത്തിറങ്ങാനോ കൃഷി നടത്താനോ കഴിയാത്ത അവസ്ഥയാണ്. അഴിമതി എല്ലാ സീമകളെയും ലംഘിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അഴിമതിക്കാരുടെ ഏറ്റവും വലിയ അഭയകേന്ദ്രമായി മാറിയിരിക്കുന്നു. നുണകള്‍ കൊണ്ട് ഊതി പെരുപ്പിച്ച ഒരു ബലൂണ്‍ ആണ് ഈ സര്‍ക്കാര്‍. രാജ്യത്ത് തന്നെ ഏറ്റവും വലിയ നാണയപ്പരുപ്പവും വിലകയറ്റവും ഇപ്പോള്‍ കേരളത്തിലാണ്. കെട്ടിപ്പൊക്കിയ ഒരു നുണകള്‍ കൊണ്ടും യാഥാര്‍ത്ഥ്യങ്ങളെ മറയ്ക്കാന്‍ ആവില്ല - ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Save your stories

Sign in