Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശിവഗിരി ടൂറിസം പദ്ധതി പുനഃസ്ഥാപനം ; കെ.പി.സി.സി. ഒ.ബി.സി ഡിപ്പാർട്മെന്‍റിന്‍റെ വിജയം: സുമേഷ് അച്യുതൻ

ശിവഗിരി ടൂറിസം പദ്ധതി പുനഃസ്ഥാപനം ; കെ.പി.സി.സി. ഒ.ബി.സി ഡിപ്പാർട്മെന്‍റിന്‍റെ വിജയം: സുമേഷ് അച്യുതൻ
  പാലക്കാട്: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ നടപടി കേന്ദ്ര സർക്കാർ പിൻവലിക്കാൻ നിർബന്ധിതമായത് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്മെന്‍റിന്‍റെ തുടർ സമരങ്ങളുടെ വിജയമെന്ന് ചെയർമാൻ സുമേഷ് അച്യുതൻ. ശ്രീനാരായണീയരുടെ വോട്ട് തട്ടാൻ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അന്നത്തെ കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം 70 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു . എന്നാൽ ന്യായമല്ലാത്ത കാരണം പറഞ്ഞ് രണ്ടു മാസം മുൻപ് പദ്ധതി റദ്ദാക്കിയതായി കേന്ദ്ര സർക്കാർ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്മെന്‍റ് സമര പരമ്പരകൾ തന്നെ നടത്തുകയുണ്ടായി. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുൻപിൽ സംസ്ഥാന ചെയർമാൻ 24 മണിക്കൂർ നിരാഹാരം അനുഷ്ഠിച്ചു.തുടർന്ന് ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് ആസ്ഥാനങ്ങളിലും ഗുരുദേവൻ്റെ കണ്ണാടി പ്രതിഷ്ഠയെ അനുസ്മരിച്ച് കണ്ണാടി സമരങ്ങൾ നടത്തി. എന്നിട്ടും കണ്ണു തുറക്കാത്ത ഭരണക്കാർക്കെതിരെ അരുവിപ്പുറത്തു നിന്നു ചെമ്പഴന്തി വഴി 80 കിലോ മീറ്റർ പദയാത്രയായി സംസ്ഥാന ചെയർമാന്‍റെ  നേതൃത്വത്തിൽ ശിവഗിരിയിലേക്ക് ധർമ്മയാത്ര നടത്തി. ഈ സമരങ്ങൾ ഭരണക്കാർക്ക് താക്കീതു നൽകി. കക്ഷി രാഷ്ട്രീയത്തിനപ്പുറം നിരവധി പേരാണ് പദയാത്രയ്ക്ക് പിന്തുണയുമായെത്തിയത് . അതു മനസ്സിലാക്കി തെറ്റു തിരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായി. ഈ ധർമ്മ സമരങ്ങൾക്ക് നേരിട്ടും അല്ലാതെയും നിരവധി പേർ പിന്തുണ നൽകി. അവർക്കെല്ലാം ഈ വേളയിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. സമരങ്ങള തണുപ്പിക്കാനുള്ള സൂത്രപണിയാണ് ഇപ്പോഴത്തെ പിൻ വാങ്ങലെങ്കിൽ വലിയ സമരങ്ങൾക്കു നേതൃത്വം നൽകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in