Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സ്വന്തം മക്കളെ തല്ലുന്ന അമ്മയെ കുറിച്ച് നിങ്ങൾ എന്തുപറയുന്നു ? മോദിയുടെ പ്രസ്താവനയ്ക്കെതിരെ ശശി തരൂർ

സ്വന്തം മക്കളെ തല്ലുന്ന അമ്മയെ കുറിച്ച് നിങ്ങൾ എന്തുപറയുന്നു ? മോദിയുടെ പ്രസ്താവനയ്ക്കെതിരെ ശശി തരൂർ
ന്യൂഡല്‍ഹി : ഇന്ത്യയെ ജനാധിപത്യത്തിന്‍റെ അമ്മയെന്ന് ലോകരാജ്യങ്ങൾ വാഴ്ത്തുന്ന ദിവസം വരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക്  ശശി തരൂർ എംപിയുടെ മറുപടി. സ്വന്തം മക്കളെ തല്ലുന്ന അമ്മയെ കുറിച്ച് നിങ്ങൾ എന്തുപറയുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു . പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചുള്ള മോദിയുടെ വാർത്ത പങ്കുവച്ചായിരുന്നു  തരൂരിന്‍റെ ട്വീറ്റ്. https://twitter.com/ShashiTharoor/status/1337049235607457792 രാജ്യത്ത് കർഷക സമരം ശക്തമാകുമ്പോള്‍ സമരത്തോട് മുഖം തിരിച്ച് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങള്‍ തുടങ്ങിയ കേന്ദ്രനടപടിക്കെതിരെ രൂക്ഷവിമർശനമാണുയരുന്നത്. അന്നദാതാക്കളായ കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ പോരാടുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാർഗമാണതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല ഓർമ്മപ്പെടുത്തി. അതേസമയം 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. നാല് നിലയുള്ള പാർലമെന്‍റ് മന്ദിരത്തിന് മാത്രം 1000 കോടിയോളം രൂപ ചെലവു വരുമെന്നാണ് റിപ്പോർട്ട്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in