Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കയ്യൂക്കിന് നിയമപരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ല ; ശിവൻകുട്ടി രാജിവെക്കണം : ഷാഫി പറമ്പില്‍

കയ്യൂക്കിന് നിയമപരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ല ; ശിവൻകുട്ടി രാജിവെക്കണം : ഷാഫി പറമ്പില്‍
തിരുവനന്തപുരം : കയ്യൂക്കിന് നിയമപരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ലെന്ന് തെളിയിക്കുന്നതാണ് കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'നിയമസഭയിലെ കമ്പ്യൂട്ടർ തല്ലിപൊളിക്കാനും കസേര മറിച്ചിടാനും സ്പീക്കറുടെ ഡയസും മൈക്കും തകർക്കാനുമല്ല ജനപ്രതിനിധികൾക്ക് പരിരക്ഷയുള്ളത്. പ്രതിഭാഗത്ത് ഇത് പോലെ ഉറച്ച് നിൽക്കുന്ന ഒരു സർക്കാരിനെ കണ്ടിട്ടില്ല . നിയമസഭാ കയ്യാങ്കളിയാണെങ്കിലും പെരിയ ഇരട്ടക്കൊലപാതകമാണെങ്കിലും വാളയാർ കേസാണെങ്കിലും ടി പിയുടെയോ ഷുഹൈബിന്റെയൊ വധക്കേസുകളാണെങ്കിലും സ്വർണ്ണക്കടത്തോ ക്വട്ടേഷനോ എന്തുമാവട്ടെ പ്രതികൾക്ക് വേണ്ടി ഏതറ്റം വരെയും പോകുവാൻ,സർക്കാർ ഖജനാവിലെ പണം പ്രതികൾക്ക് വേണ്ടി ചിലവാക്കുവാന്‍ , പ്രതികൾക്ക് നിയമ വിരുദ്ധ പരോളുകൾ അനുവദിക്കുവാന്‍, ജയിലില്‍ സൗകര്യ പരമ്പരകള്‍ തീര്‍ക്കുവാന്‍ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.' - ഷാഫി പറമ്പില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
കയ്യൂക്കിന് നിയമ പരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ല. പ്രതികളുടെ സ്വന്തം സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി . വിചാരണ നേരിടുന്ന മന്ത്രി ശിവൻ കുട്ടി രാജി വെക്കണം . നിയമസഭയിലെ കമ്പ്യൂട്ടർ തല്ലിപൊളിക്കാനും കസേര മറിച്ചിടാനും സ്പീക്കറുടെ ഡയസും മൈക്കും തകർക്കാനുമല്ല ജനപ്രതിനിധികൾക്ക് പരിരക്ഷയുള്ളത്. പ്രതിഭാഗത്ത് ഇത് പോലെ ഉറച്ച് നിൽക്കുന്ന ഒരു സർക്കാരിനെ കണ്ടിട്ടില്ല . നിയമസഭാ കയ്യാങ്കളിയാണെങ്കിലും പെരിയ ഇരട്ടക്കൊലപാതകമാണെങ്കിലും വാളയാർ കേസാണെങ്കിലും ടി പി യുടെയൊ ഷുഹൈബിന്റെയൊ വധക്കേസുകളാണെങ്കിലും സ്വർണ്ണക്കടത്തോ ക്വട്ടേഷനോ എന്തുമാവട്ടെ പ്രതികൾക്ക് വേണ്ടി ഏതറ്റം വരെയും പോകുവാൻ,സർക്കാർ ഖജനാവിലെ പണം പ്രതികൾക്ക് വേണ്ടി ചിലവാക്കുവാന്‍ , പ്രതികൾക്ക് നിയമ വിരുദ്ധ പരോളുകൾ അനുവദിക്കുവാന്‍, ജയിലില്‍ സൗകര്യ പരമ്പരകള്‍ തീര്‍ക്കുവാന്‍ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ് .

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in