Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'എന്നെ അറസ്റ്റ് ചെയ്തിട്ട് അവരെ അടിച്ചൊതുക്കാമെന്നു കരുതണ്ട, ചീപ്പ് ഷോ വേണ്ട'; പൊലീസിനോട് ഷാഫി പറമ്പില്‍| VIDEO

'എന്നെ അറസ്റ്റ് ചെയ്തിട്ട് അവരെ അടിച്ചൊതുക്കാമെന്നു കരുതണ്ട, ചീപ്പ് ഷോ വേണ്ട'; പൊലീസിനോട് ഷാഫി പറമ്പില്‍| VIDEO
മലപ്പുറം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ജലീലിന്‍റെ വീട്ടിലേക്കു നടത്തിയ മാർ‌ച്ചിനു നേരെ പൊലീസ് അതിക്രമം ഉണ്ടായി. മാർച്ച് പിരിഞ്ഞതിനുശേഷവും പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നു.  ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പിരിഞ്ഞുപോകാൻ ആഹ്വാനം ചെയ്തതിനു ശേഷം പ്രവർത്തകരെ പൊലീസ് തല്ലിയോടിച്ചതിനെതിരെ  ഷാഫി പറമ്പില്‍ രംഗത്തെത്തി. ''എന്‍റെ പിള്ളേരെ പിരിച്ചു വിടാൻ എനിക്കറിയാം. എന്നെ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോയിട്ട്‌ അവരെ അടിച്ചൊതുക്കാമെന്നു കരുതണ്ട. വെറുതേ ചീപ്പ് ഷോ കാണിക്കരുത്. ഞങ്ങൾ അറസ്റ്റ് വരിക്കാൻ തീരുമാനിച്ചു തന്നെയാണ് വന്നത്. പൊലീസുമായി സംഘർഷമുണ്ടാക്കാനല്ല''- ഷാഫി പറമ്പില്‍ പറഞ്ഞു. https://www.facebook.com/KeralaPradeshYouthCongressOfficial/videos/653102088932457

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in