Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'തൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ എടുത്ത് വച്ചിരിക്കുന്നത് ?'; പി.എസ്.സി നടപടിക്കെതിരെ ഷാഫി പറമ്പില്‍, കുറിപ്പ്

'തൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ  എടുത്ത് വച്ചിരിക്കുന്നത് ?'; പി.എസ്.സി നടപടിക്കെതിരെ ഷാഫി പറമ്പില്‍, കുറിപ്പ്
  പരസ്യപ്രതികരണം നടത്തിയ ഉദ്യോഗാർത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച പി.എസ്.സി നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേസെടുത്തും സർക്കുലറിറക്കിയും ചെറുപ്പക്കാരുടെ വായ് മൂടിക്കെട്ടാമെന്ന് പി.എസ്.സിയും സർക്കാരും വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ എടുത്ത് വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിൽ 3 യുവാക്കളെ പി.എസ്.സി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഉദ്യോഗാർത്ഥിൾക്ക്‌ ആവശ്യമെങ്കിൽ നിയമ സഹായം നൽകും. സർക്കാർ സ്വന്തം പാർട്ടിക്കാരല്ലാത്ത ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കേസെടുത്തും സർക്കുലറിറക്കിയും ചെറുപ്പക്കാരുടെ വായ് മൂടിക്കെട്ടാമെന്നും PSC യും സർക്കാരും വ്യാമോഹിക്കേണ്ട. bതൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ എടുത്ത് വെച്ചിരിക്കുന്നത് ? സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ 3 യുവാക്കളെ PSC തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഉദ്യോഗാർത്ഥിൾക്ക്‌ ആവശ്യമെങ്കിൽ നിയമ സഹായം നൽകും.സർക്കാർ സ്വന്തം പാർട്ടിക്കാരല്ലാത്ത ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് .   https://www.facebook.com/shafiparambilmla/photos/a.546202162083421/3361667977203478/

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in