Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഷ്ട്രപതി പദവിയെ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും അപമാനിച്ചു: പ്രതിപക്ഷ നേതാവ്

രാഷ്ട്രപതി പദവിയെ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും അപമാനിച്ചു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ഗവര്‍ണറും സര്‍വകലാശാലയും അനധികൃതമായി ഇടപെട്ട സര്‍ക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ മൂന്നു കൂട്ടരും തുല്യ ഉത്തരവാദികളാണ്. ഡി ലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ ഇവര്‍ ഇത്രനാള്‍ രഹസ്യമാക്കി വച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിപ്പിച്ചു വച്ച വിവരങ്ങള്‍ ഇപ്പോള്‍ ഓരോന്നായി പുറത്തു വരുന്നു. മാധ്യമങ്ങളെ കണ്ടപ്പോള്‍ 'ലോയല്‍ ഒപ്പോസിഷന്‍' എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്‍ററി സംവിധാനത്തില്‍ സര്‍ക്കാരിനെ ക്രിയാത്മകമായി എതിര്‍ക്കുകയും അതേസമയം ഭരണഘടനയോടും രാജ്യത്തോടും കൂറുള്ളവരെയാണ് 'ലോയല്‍ ഒപ്പോസിഷന്‍' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ പ്രതിപക്ഷത്തിന് ഗവര്‍ണറുടെ വാക്കുകള്‍ അംഗീകാരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വൈസ് ചാന്‍സലര്‍മാരുടേത് ഉള്‍പ്പെടെ സര്‍വകലാശാല നിയമങ്ങളില്‍ സിപിഎം ഇടപെടലുണ്ടെന്നത് പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണ്. ഇപ്പോള്‍ ഗവര്‍ണറും ഇത് അംഗീകരിക്കുന്നു. ചാന്‍സലര്‍ പദവി ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Save your stories

Sign in