Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കണ്ണൂർ പാലയാട് ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം; പരിക്കുകളോടെ ആശുപത്രിയില്‍

കണ്ണൂർ പാലയാട് ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം; പരിക്കുകളോടെ ആശുപത്രിയില്‍
  കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. കെഎസ്‌യു പ്രവർത്തകനായ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥി ബിതുൽ ബാലനെയാണ് ആക്രമിച്ചത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കെഎസ്‌യു നേതാക്കൾ പറഞ്ഞു. പരിക്കേറ്റ ബിതുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. ഒരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും അതു തടഞ്ഞ ബിതുലിനെ കസേര കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.ടി. സനല്‍കുമാറിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റ ബിതുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിഷ്ണുദേവ്, ദ്രുവന്‍, ബ്രണ്ണന്‍ കോളേജിലെ ആദിഷ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ചികിത്സയില്‍ കഴിയുന്ന ബിതുല്‍ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in