Logo
Sat, Jun 06, 2026 • 10:57 PM
LIVE TV
Watch

No business videos available

No Middle East videos available

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമം; കെഎസ്‌യു പതാക വലിച്ച് കീറി തീയിട്ടു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമം; കെഎസ്‌യു പതാക വലിച്ച് കീറി തീയിട്ടു
കണ്ണൂര്‍ പാനൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമം. അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പതാക വലിച്ച് കീറി തീയിട്ട് നശിപ്പിച്ചു. എസ്എഫ്‌ഐ അക്രമികള്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അക്രമികള്‍ക്കെതിരെ കേസ് എടുക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേ സമയം കണ്ണൂരില്‍ സിപിഎം- എസ്എഫ്‌ഐ അതിക്രമങ്ങള്‍ തുടര്‍ക്കഥയായകുകയാണ്. കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇര്‍ഷാദിന്റെ തളിപറമ്പിലെ വീട സിപിഎം അക്രമിച്ചു. സംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തു. അക്രമികള്‍ ഇര്‍ഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. രാത്രി 12 മണിയോടെയാണ് അക്രമം നടന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10