Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും
  കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിലെടുത്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എറണാകുളം നോര്‍ത്ത് പോലീസാണ് ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ചു. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് ബംഗാളി നടി പരാതി നല്‍കിയത്. 2009-ലായിരുന്നു നടിയുടെ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രഞ്ജിത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവം. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്ന് നടി വെളിപ്പെടുത്തി. സിനിമയല്ല ഉദ്ദേശ്യം എന്ന് മനസിലായതോടെ താന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടി പറഞ്ഞു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in