Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Kollam| കൊല്ലം കുടുംബ കോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണം ആരംഭിച്ചു

Kollam|  കൊല്ലം കുടുംബ കോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണം ആരംഭിച്ചു
കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. വിവാഹമോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. ഈ മാസം 19-നാണ് പരാതി ഉയര്‍ന്നത്. യുവതി നല്‍കിയ പരാതി ജില്ലാ ജഡ്ജി വഴി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന്, ജഡ്ജിയെ കൊല്ലം എം.എ.സി.ടി. കോടതിയിലേക്ക് സ്ഥലം മാറ്റി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി പരിഗണിക്കും. അതേസമയം, ജഡ്ജിയുടെ നിയമനത്തില്‍ കൊല്ലത്തെ ബാര്‍ അസോസിയേഷനില്‍ അമര്‍ഷം പുകയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Related articles

See all
Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Popular News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ...

Popular News

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം ത...

Save your stories

Sign in