Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി-ഡിറ്റ് ബന്ധുനിയമന വിഷയത്തില്‍ സർക്കാറിന് തിരിച്ചടി : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സി-ഡിറ്റ് ബന്ധുനിയമന വിഷയത്തില്‍ സർക്കാറിന് തിരിച്ചടി : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
മുന്‍ എംപിയും സിപിഎം നേതാവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍മേലാണ് കോടതിയുടെ നടപടി. കൃത്യമായ യോഗ്യതകള്‍ ഇല്ലാതെയാണ് ജി. ജയരാജിനെ ഈ പദവിയില്‍ നിയമിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സി-ഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ആ പദവിയില്‍ തുടരുകയായിരുന്നു. സി-ഡിറ്റ് ഇ-ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍ മോഹനചന്ദ്രനാണ് ഹര്‍ജിക്കാരന്‍. വിരമിച്ച്‌ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു എന്നും ഹർജിയിൽ പറയുന്നുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായി എന്ന ആരോപണം ഉയരുന്നതിനിടെയാണ് സർക്കാറിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ വലിയ വിവാദങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ മറ്റൊരു നിയമനത്തിൽ കൂടി ഹൈക്കോടതി വിശദീകരണം ചോദിച്ചത് സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. https://www.youtube.com/watch?v=lMZPFNrXqaE

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in