Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

GOVINDA CHAMI ESCAPES| കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; ഗോവിന്ദച്ചാമി ചാടിയത് പുലര്‍ച്ചെ 1.15 ന്; പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്

GOVINDA CHAMI ESCAPES| കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; ഗോവിന്ദച്ചാമി ചാടിയത് പുലര്‍ച്ചെ 1.15 ന്; പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്
സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കണ്ണൂര്‍ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പുലര്‍ച്ചെ 1.15നാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. എന്നാല്‍ ജയിലുദ്യോഗസ്ഥര്‍ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. വിവരം പോലീസ് അറിഞ്ഞത് രാവിലെ 7ന് മാത്രമാണ്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച് പാര്‍പ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിങില്‍ തുണി കുരുക്കി. അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഈ സമയത്ത് പുറത്ത് നിന്നും ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ സിസിടിവില്‍ ഉണ്ട്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജയില്‍ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥര്‍ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്നിരുന്നു. ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയില്‍ ചാടിയെന്ന വിവരം ജയിലധികൃതര്‍ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in