Logo
CHANGE MODE
Fri, Jun 05, 2026 • 01:33 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

രജിസ്ട്രാർ നിയമനത്തിനുള്ള പ്രായപരിധിയിൽ ചട്ടവിരുദ്ധമായി മാറ്റം വരുത്തി; കണ്ണൂർ വിസിക്കെതിരെ ഗുരുതര ആരോപണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 26, 2022
1 min read Updated: June 04, 2026
Share:

രജിസ്ട്രാർ നിയമനത്തിനുള്ള പ്രായപരിധിയിൽ ചട്ടവിരുദ്ധമായി മാറ്റം വരുത്തി; കണ്ണൂർ വിസിക്കെതിരെ ഗുരുതര ആരോപണം
കണ്ണൂർ: രജിസ്ട്രാർ നിയമനത്തിനുള്ള പ്രായപരിധിയിൽ കണ്ണൂർ വിസി ചട്ടവിരുദ്ധമായി മാറ്റം വരുത്തിയെന്ന് കെപിസിടിഎ. ചട്ടപ്രകാരം 56 വയസ് വരെയുള്ളവർക്കാണ് രജിസ്ട്രാർ തസ്തികയ്ക്ക് അപേക്ഷ നൽകാവുന്നത്. എന്നാൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഇടപെട്ട് പ്രായപരിധി 50 ആക്കിയെന്നാണ് ആരോപണം. കണ്ണൂർ സർവകലാശാല ഇക്കഴിഞ്ഞ ആഗസ്റ്റ് 19-ാം തീയതി സ്റ്റ്യാറ്റൂറ്ററി പോസ്റ്റുകളായ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫൈനാൻസ് ഓഫീസർ എന്നീ തസ്തികകളുടെ സ്ഥിരം നിയമനത്തിനായി ഇറക്കിയ നോട്ടിഫിക്കേഷനിലാണ് വിസി യുടെ ചട്ടവിരുദ്ധമായ ഇടപെടലുകൾ നടന്നുവെന്ന ആരോപണമുള്ളത്. സർവകലാശാല 2019ൽ പുതുക്കിയ ആക്ട് പ്രകാരം 56 വയസായിരുന്നു പ്രായപരിധി. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ നോട്ടീസിൽ അമ്പത് വയസുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം എന്നാണുള്ളത്. ഇതിനോടൊപ്പം മുപ്പത് ദിവസം അപേക്ഷാ കാലയളവ് പന്ത്രണ്ട് ദിവസമായി ചുരുക്കുകയും ചെയ്തു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ അധ്യാപകരുടെ സംഘടനയായ കെപിസിടിഎ ഗവർണറെ സമീപിച്ചിരിക്കുന്നത്. നിലവിൽ താല്‍ക്കാലിക രജിസ്ട്രാർ ആയ ജോബി കെ ജോസിനെ ഈ സ്ഥാനത്തിലേക്ക് നിയമിക്കുന്നതിന് വേണ്ടിയാണ് വിസി ശ്രമിക്കുന്നതെന്നാണ് കെപിസിടിഎ ആരോപിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10