Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നാല് സ്വകാര്യ മെഡി. കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

നാല് സ്വകാര്യ മെഡി. കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയത്. പാലക്കാട് പി.കെ ദാസ്, തൊടുപുഴ അല്‍ അസര്‍, വയനാട് ഡി.എം, വര്‍ക്കല എസ്.ആര്‍ കോളേജ് എന്നീ നാല് കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. വര്‍ക്കല എസ്.ആര്‍ കോളേജിലെ 100 സീറ്റുകളിലേക്കും മറ്റ് മൂന്ന് കോളേജുകളില്‍ 150 വീതം സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് റദ്ദാക്കിയത്. ഈ കോളജുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിലിന്‍റെ റിപ്പോർട്ട് ശരിവച്ചാണു കോടതിയുടെ നടപടി. പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാടുണ്ടാകണമെന്ന് സംസ്ഥാന സർക്കാരും കോളജ് മാനേജ്മെന്‍റും വാദിച്ചു. ഈ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ നടപടി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in