Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സവർക്കറെ പുകഴ്ത്തിയുള്ള ക്വിസ് ചോദ്യം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

സവർക്കറെ പുകഴ്ത്തിയുള്ള ക്വിസ് ചോദ്യം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഫ്രീഡം ക്വിസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കാസർകോട് ജില്ലയിലെ എയുപി സ്‌കൂൾ പള്ളത്തടുക്കയിലെ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടിരുന്നത്. എൽപി വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിന്റെ ഭാഗമായി തയ്യാറാക്കിയ ചോദ്യാവലിയിൽ, ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറെയാണ് നൽകിയിരുന്നത്.

മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയിരുന്നത്.

ചോദ്യം പുറത്തുവന്നതോടെ സവർക്കറെ മഹത്വവത്കരിക്കുന്നുവെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്നു. സവർക്കറെ മഹത്വവത്കരിക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ടയുടെ ഭാഗമാണെന്നും വിവാദ ചോദ്യം തയ്യാറാക്കിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ ആവശ്യപ്പെട്ടിരുന്നു.

വിവാദം ശക്തമായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in