Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി.പി.എമ്മില്‍ പി.കെ ശശി തന്നെ ഇപ്പോഴും തമ്പുരാന്‍

സി.പി.എമ്മില്‍ പി.കെ ശശി തന്നെ ഇപ്പോഴും തമ്പുരാന്‍
വനിതാ സഖാവിനോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ആറ് മാസത്തേക്ക് പുറത്താക്കിയ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി തന്നെയാണ് പാലക്കാട്ടെ സി.പി.എമ്മിലെ തമ്പുരാന്‍. പൊതുപണിമുടക്കിന്‍റെ ഭാഗമായുള്ള ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസം പി.കെ ശശിയായിരുന്നു. പാര്‍ട്ടി വേദികളില്‍ നിന്നും പൊതുവേദികളില്‍ നിന്നും ശശിയെ മാറ്റിനിര്‍ത്തണമെന്നായിരുന്നു സി.പി.എം നേതൃത്വം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പി.കെ ശശി ഈ പരിപാടി ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് സി.പി.എം പാലക്കാട് ജില്ലയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ ശശിയെ അനുകൂലിക്കുന്നവരുടെ ന്യായം ശശി സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റാണെന്നതാണ്. പെരുമാറ്റദൂഷ്യത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ഒരു നേതാവിനെക്കൊണ്ടുതന്നെ ഇത്തരം പരിപാടികളില്‍ മുഖ്യസ്ഥാനം നല്‍കി ആദരിക്കുന്നതിനെതിരെ പല കോണുകളില്‍നിന്നും രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in