Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മണ്ഡലകാല പൂജകൾക്കായി നാളെ ശബരിമല നട തുറക്കും

മണ്ഡലകാല പൂജകൾക്കായി നാളെ ശബരിമല നട തുറക്കും
മണ്ഡലകാല പൂജകൾക്കായി നാളെ ശബരിമല നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെ...

Popular News

ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സോടെ കായികമേളയ്ക്ക് ഇന്ന് ഒദ്യോഗിക തുടക്കം; പ്രധാന പോരാട്ടങ്ങള്‍...

Popular News

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; പി എസ് സിയിലെ ഗവര്‍ണറുടെ നീക്കവും എസ്എംഎ മരുന്ന് വ...

Popular News

മാസപ്പടി കേസില്‍ നിര്‍ണായകം: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Save your stories

Sign in