Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ശബരിമല ചിങ്ങമാസ പൂജയും ഓണം പൂജയും: പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

ശബരിമല ചിങ്ങമാസ പൂജയും ഓണം പൂജയും: പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും.

തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം പമ്പയിലേക്ക് സർവീസുകൾ ക്രമീകരിക്കും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ–പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ സർവീസ് നടത്തും. ബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളും വിപുലീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കും.

ഭക്തരുടെ തിരക്കും യാത്രാ ആവശ്യകതയും നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിനും കെഎസ്ആർടിസി നടപടി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും യാത്രാ സഹായങ്ങൾക്കുമായി ബന്ധപ്പെട്ട കെഎസ്ആർടിസി യൂണിറ്റുകളുമായും കൺട്രോൾ റൂമുമായും ബന്ധപ്പെടാം.

കെഎസ്ആർടിസി പമ്പ: 0473 520 3445, 94970 24092

കെഎസ്ആർടിസി ചെങ്ങന്നൂർ: 91889 33750

കെഎസ്ആർടിസി പത്തനംതിട്ട: 91889 33744

24 മണിക്കൂർ കെഎസ്ആർടിസി കൺട്രോൾ റൂം: 94470 71021, 0471 246 3799



Related articles

See all
Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Popular News

ഓണക്കാല യാത്രാത്തിരക്ക്; അധിക സർവീസുകളുമായി കെഎസ്ആർടിസി, ബെംഗളൂരു-ചെന്നൈ റൂട്ടുകളിൽ പ്രത്യ...

Save your stories

Sign in