Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആർഎംപി

വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആർഎംപി
  കോഴിക്കോട് : വടകരയില്‍ ആർഎംപി പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്‍റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ അക്രമികള്‍ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്ആര്‍എംപി നേതാക്കള്‍ക്കും ടിപി ചന്ദ്രശേഖരന്‍റെ മകനും എതിരെ വധഭീഷണി മുഴക്കി ഊമക്കത്ത് വന്നത്. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി.പിയുടെ മകൻ നന്ദുവിനേയും വധിക്കുമെന്നായിരുന്നു ഭീഷണി. ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ടിപിയുടെ മകന്‍റെ തല പൂക്കുല പോലെ ചിതറിക്കുമെന്നും കത്തിലുണ്ടായിരുന്നു.കെ.കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് എത്തിയത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in