Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസിന്റെ വാഹനം തടഞ്ഞ 'റിയ അഹിർ 'ചുണക്കുട്ടി'യെന്ന് സോഷ്യൽ മീഡിയ

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസിന്റെ വാഹനം തടഞ്ഞ 'റിയ അഹിർ 'ചുണക്കുട്ടി'യെന്ന് സോഷ്യൽ മീഡിയ

ഡൽഹി: പൊലീസിന്റെ മുന്നിൽ പോലും ഭയമില്ലാതെ നിലകൊണ്ട് പ്രതിഷേധിച്ച യുവതി റിയ അഹിർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിനിമയിലെ മാസ് രംഗങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞുനിർത്തിയ റിയയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ റിയ ഓടിയെത്തി വാനിന് മുന്നിൽ നിൽക്കുകയായിരുന്നു.

കനത്ത മഴയ്ക്കിടയിലും തലയിൽ തൊപ്പിയും ഹൂഡിയും ധരിച്ച് റിയ വാഹനത്തിന് മുന്നിൽ ഉറച്ചുനിന്നു. തുടർന്ന് വാഹനത്തിൽ കൈവച്ച് ആസാദി മുദ്രാവാക്യം വിളിച്ചതോടെ സമീപത്തുണ്ടായിരുന്ന പ്രതിഷേധക്കാരും ആവേശത്തോടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്തു. ഒടുവിൽ പ്രതിഷേധക്കാരെ വിട്ടയക്കാൻ പൊലീസിന് നിർബന്ധിതരാകേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.

"ഞാൻ വിദ്യാർഥിയല്ലെങ്കിലും അവരുടെ പോരാട്ടത്തിനൊപ്പം നിൽക്കുകയാണ്" എന്നാണ് സംഭവത്തിന് പിന്നാലെ റിയ പ്രതികരിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് റിയയെ ധൈര്യശാലിയെന്നും "ചുണക്കുട്ടി"യെന്നും വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

നടി, മോഡൽ, ഇൻഫ്ലുവൻസർ

റിയ അഹിർ നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള റിയ, 'ദിൽബർ' എന്ന സംഗീത ആൽബത്തിലാണ് അവസാനമായി അഭിനയിച്ചത്. കൂടാതെ കൈകൊണ്ട് നിർമിക്കുന്ന വസ്ത്രങ്ങളുടെ സ്വന്തം ബ്രാൻഡായ റിയാസത് എന്ന സംരംഭത്തിന്റെയും ഉടമയാണ്.

മുംബൈയിൽ പ്രതിഷേധം ശക്തം

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തിയ സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.

തുടർച്ചയായ മൂന്നാം ദിവസവും നഗരത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദ്യാർഥികളുടെ ഭാവിയും പരീക്ഷാ സംവിധാനത്തിലെ വിശ്വാസ്യതയും സംരക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്.


Related articles

See all
Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in