Logo
CHANGE MODE
Wed, Jun 03, 2026 • 07:13 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5 ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 09, 2022
1 min read Updated: June 02, 2026
Share:

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5 ന്
തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായി തയാറാക്കിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രസിദ്ധീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചല്‍ മണ്ണാംകോണം ആദിവാസി സെറ്റില്‍മെന്‍റ് കോളനിയില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന 'ചൊല്ലറിവ്' പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അധ്യക്ഷനായി. കുറ്റിച്ചല്‍ പഞ്ചായത്തിലെ 209 പൊടിയം ബൂത്തിന്‍റെ കരട് വോട്ടര്‍ പട്ടിക വാര്‍ഡ് മെമ്പര്‍ ശ്രീദേവി സ്വീകരിച്ചു. വോട്ട് ഇരട്ടിപ്പ് തടയുക, വോട്ടര്‍ പട്ടിക സംശുദ്ധമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. പട്ടിക സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും ഡിസംബര്‍ എട്ടിന് മുമ്പ് പരിഹരിക്കും. മണ്ണാംകോണം ആദിവാസി സെറ്റില്‍മെന്‍റിലെ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ എന്നിവയ്ക്കായി പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ ഗോത്രവര്‍ഗക്കാരും നെടുമങ്ങാട് ഗവണ്‍മെന്‍റ് കോളേജിലെ ഇലക്ടറര്‍ ലിറ്ററസി ക്ലബ് അംഗങ്ങളുമായുള്ള സംവാദവും വിവിധ കാലാപരിപാടികളും നടന്നു. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മണികണ്ഠന്‍, ജനപ്രതിനിധികള്‍, ഊര് മൂപ്പന്മാര്‍ തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്.  കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് വോട്ടർ പട്ടികയിലെ ചില സുപ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു: ആകെ വോട്ടർമാർ - 2,71,62,290 ആകെ സ്ത്രീ വോട്ടർമാർ - 1,40,15,361 ആകെ പുരുഷ വോട്ടർമാർ -1,31,46,670 ആകെ ഭിന്നലിംഗ വോട്ടർമാർ -259 കൂടുതൽ വോട്ടർമാരുള്ള ജില്ല - മലപ്പുറം (32,56,814) കുറവ് വോട്ടർമാരുള്ള ജില്ല - വയനാട് (6,16,980) കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല - മലപ്പുറം(16,32,347) കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല - തിരുവനന്തപുരം   (57) ആകെ പ്രവാസി വോട്ടർമാർ - 88,124 പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല - കോഴിക്കോട് (34,726) പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ - 1,10,646 പുതുക്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 25,147 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. 9.11.2022 മുതല്‍ 8.12.2022 വരെ അവകാശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാവുന്നതാണ്. ഓരോ സമ്മതിദായകനും, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. താഴെ പറഞ്ഞിരിക്കുന്ന ഏത് ഫോമുകളും ഇതിനായി ഉപയോഗിക്കാം. ഫോം 6 - പുതിയതാതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6A - പ്രവാസി വോട്ടര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6B - ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഫോം 7 - വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോം 8 - തെറ്റു തിരുത്തുന്നതിന്, മേല്‍വിലാസം മാറ്റുന്നതിന്, കാര്‍ഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇത്തവണ മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം, ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കും.    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10