Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് വാർഡിൽ തുടരെ ആത്മഹത്യകൾ ഉണ്ടാകുന്നത് സർക്കാരിന്‍റെ കൊറോണ പ്രതിരോധത്തിലെ പാളിച്ച : രമേശ് ചെന്നിത്തല

കൊവിഡ് വാർഡിൽ തുടരെ ആത്മഹത്യകൾ ഉണ്ടാകുന്നത് സർക്കാരിന്‍റെ കൊറോണ പ്രതിരോധത്തിലെ പാളിച്ച : രമേശ് ചെന്നിത്തല
വാചകമടിക്ക് അപ്പുറം കൊറോണ പ്രതിരോധത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ ആത്മഹത്യകൾ വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണിക്കൂറുകൾക്കിടയിലാണ് രണ്ട് പേർ ആത്മഹത്യ ചെയ്തത്. ആരോഗ്യസംവിധാനത്തിന്‍റെ പിടിപ്പുകേടാണ് ഇവിടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചട്ടപ്പടി അന്വേഷണത്തിനപ്പുറം തിരുത്തൽ നടപടികൾ സ്വീകരിക്കാനും കൊവിഡ് ബാധിതർക്ക് സാന്ത്വനം നൽകാനും സർക്കാരിന് കഴിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in