Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
  ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തിയ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ആലപ്പുഴ നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനെയാണ് ഒരു വർഷത്തേക്ക് പുറത്താക്കിയത്.  തട്ടിപ്പിന് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രിനോ ഉതുപ്പാന്‍ നാട്ടുകാരോട് പരസ്യമായി മാപ്പ് പറഞ്ഞു. കടത്തിയ ഭക്ഷ്യധാന്യങ്ങളുടെ തുക തിരികെ നല്‍കുകയും ചെയ്തു. ഭക്ഷ്യകിറ്റുകള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാതെ മറിച്ചുവിറ്റുവെന്നായിരുന്നു പ്രിനോ ഉതുപ്പന്‍ പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനാണെന്ന് തെളിഞ്ഞു. സുകുമാരന്‍റെ വീട്ടില്‍നിന്ന് ദുരിതാശ്വാസകിറ്റുകളും കണ്ടെടുത്തു. സംഭവം നാട്ടില്‍ പാട്ടായതോടെ സുകുമാരനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in