Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികള്‍ രാപകല്‍ സമരത്തില്‍

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികള്‍ രാപകല്‍ സമരത്തില്‍
  തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ കടയടച്ചിട്ട് പണിമുടക്ക് സമരം ആരംഭിച്ചു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് റേഷന്‍ വ്യാപാരികൾ രണ്ടു ദിവസത്തെ രാപകൽ സമരം ആരംഭിച്ചത്. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് അഞ്ചുമണിവരെയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ സമരം നടത്തുന്നത്. കഴിഞ്ഞദിവസം മന്ത്രിമാരുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി റേഷൻ ലീഡേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി മുന്നോട്ടുപോകുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ രണ്ടുദിവസം അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല. ഇതിന് പിന്നാലെ റേഷൻ വ്യാപാരികളുടെ പണിമുടക്ക് സമരം വന്നതോടെ ഈ മാസത്തെ റേഷൻ വിതരണവും മുടങ്ങിയിരിക്കുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in