Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

സാമൂഹിക സേവന രംഗത്ത് വലിയ മാതൃക സൃഷ്ടിച്ചുകൊണ്ട് 400 കുടുംബങ്ങളെ ദത്തെടുത്ത് പ്രശസ്ത നടി രശ്മിക മന്ദാന. 'പ്രൊജക്ട് അന്നപൂർണ്ണ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ സൗജന്യമായി നൽകുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മാസം വീതമുള്ള നാല് ഘട്ടങ്ങളായാണ് നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുക. മറ്റുള്ളവർക്കും ചെറിയ രീതിയിലെങ്കിലും സഹായങ്ങൾ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം പരസ്യമാക്കിയതെന്ന് രശ്മിക വ്യക്തമാക്കി.

തന്റെ പുറത്തിറങ്ങാനിരിക്കുന്ന 'രണബാലി' എന്ന ചിത്രത്തിലെ 'ജയമ്മ' എന്ന കഥാപാത്രത്തിന് യഥാർഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്ന് രശ്മിക പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിലൊന്ന്. മുൻപ് ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന ചിന്തയിലാണ് ഇത്തവണ പദ്ധതിയെക്കുറിച്ച് പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് താരം കൂട്ടിച്ചേർത്തു. ഇതിനൊപ്പം കുടുംബങ്ങൾക്ക് നൽകുന്ന പലചരക്ക് സാധനങ്ങളുടെ പട്ടികയും താരം പങ്കുവെച്ചിട്ടുണ്ട്.

സൗജന്യമായി പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിലൂടെ ആ തുക ലാഭിക്കാനും, അത് ആ കുടുംബങ്ങളുടെ മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുമെന്ന് കരുതുന്നതായി നടി പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവരും തങ്ങളാലാകുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും രശ്മിക അഭ്യർഥിച്ചു. ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റാൻ സാധിക്കുമെന്നും, അത് വലുതായിരിക്കണമെന്ന് നിർബന്ധമില്ലെന്നും ചെറിയ രീതിയിലെങ്കിലും സഹായങ്ങൾ തുടങ്ങാമെന്നും നടി ഓർമ്മിപ്പിച്ചു.

രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി'യാണ് രശ്മികയുടേതായി ഉടൻ തിയേറ്ററുകളിലെത്താനുള്ള ചിത്രം. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. 1876-1878 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.

Related articles

See all
Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in