Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഹാത്രസിൽ വീണ്ടും പീഡനം ; 4 വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

ഹാത്രസിൽ വീണ്ടും പീഡനം ; 4 വയസുകാരിയെ ബന്ധു പീഡിപ്പിച്ചു
  ഹാത്രസിൽ വീണ്ടും പീഡനം. 4 വയസുകാരിയെ ബന്ധുവാണ് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാത്രസിലെ സാസ്‌നി മേഖലയിലാണ് സംഭവം . സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ തുടർച്ചായ അതിക്രമവാർത്തകളാണ് യുപിയില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പെണ്‍കുട്ടികളുടെ മുഖത്ത് അക്രമികൾ ആസിഡ് ഒഴിച്ച സംഭവം കഴിഞ്ഞദിവസമാണുണ്ടായത്. 17 ഉം 10 ഉം 8 ഉം വയസുള്ള പെണ്‍കുട്ടികളുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗോണ്ട ജില്ലയിലെ പര്‍സപുരിലാണ് സംഭവം. പെണ്‍കുട്ടികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടുവെന്ന് പെണ്‍കുട്ടികളുടെ പിതാവ് പ്രതികരിച്ചു. മണിക്പൂരിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്. വനത്തിൽ കൊണ്ടുപോയാണ് മുൻ ഗ്രാമത്തലവന്‍റെ മകൻ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് ദാദ്രിയിൽ 12 വയസുകാരിയും ഷിക്കോഹബാദിൽ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായിരുന്നു. ദാദ്രിയിൽ അയൽവാസിയായ 3 പേർ ചേർന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിക്കോഹബാദിൽ അച്ഛന്‍റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയാണ് ആക്രമണത്തിനിരയായത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in