Logo
Thu, Jul 23, 2026 • 10:34 PM
LIVE TV
Watch

No business videos available

No Middle East videos available

രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read
SHARE:
SAVE: Login to save

രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി പശ്ചാത്തലമാക്കി ഒരുക്കുന്ന രഞ്ജിത്ത് ചിത്രം ‘ലോ ആൻഡ് ഓർഡർ’ (Law & Order) സെപ്റ്റംബർ 4ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ജൂനിയർമാരായ അഞ്ചു യുവാക്കളും ഉൾപ്പെടുന്ന സംഘത്തെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പൂർണമായ പൊലീസ് ആക്ഷൻ ചിത്രത്തിന്റെ സ്വഭാവം നൽകുന്നതാണ് പോസ്റ്റർ.

കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പൊലീസ് സ്റ്റോറിയും ആക്ഷനും മാസ് എന്റർടെയ്ൻമെന്റും സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. വലിയ മുതൽമുടക്കിൽ ഒരുക്കിയ സിനിമയുടെ ചിത്രീകരണം 90 ദിവസത്തോളം നീണ്ടുനിന്നു. കൊച്ചിക്ക് പുറമേ കണ്ണൂർ, വയനാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അതേസമയം, ജനപ്രിയ കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖം എന്ന കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും സിനിമാലോകത്ത് പ്രചരിക്കുന്നുണ്ട്.ചിത്രത്തിന്റെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് ഷിബു ചക്രവർത്തിയാണ്. സംഗീതം ജോ ഡാനിയേലും പശ്ചാത്തല സംഗീതം ബിജിബാലും നിർവഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മനോജ് കണ്ണോത്ത് നിർവഹിക്കുന്നു.

കലാസംവിധാനം സാബു റാം, മേക്കപ്പ് റോഷൻ എൻ.ജി., കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ കിഷൻ സപ്ത എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി. ബോസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, വാഴൂർ ജോസ് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10