Logo
CHANGE MODE
Wed, Jun 03, 2026 • 02:06 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

രഞ്ജിത്ത് ബാലൻ പ്രൊഫഷണൽസ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 11, 2024
1 min read Updated: June 02, 2026
Share:

രഞ്ജിത്ത് ബാലൻ പ്രൊഫഷണൽസ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ്
  തൃശൂര്‍: കോൺഗ്രസ് പോഷക സംഘടനയായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ആയി ഐടി വ്യവസായിയും ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായ രഞ്ജിത്ത് ബാലനെ എഐസിസി നിയമിച്ചു. കെപിസിസി യുടെ ഐടി/ ഡിജിറ്റൽ മീഡിയ സെൽ സ്ഥാപക കൺവീനറായ രഞ്ജിത് ബാലൻ, പതിമൂന്ന് വർഷം ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിൻ്റെ കാലയളവിലാണ് കെപിസിസി ഐടി സെല്ലിന് ജില്ലാ - അസംബ്ലി തല കമ്മിറ്റികൾ രൂപീകരിച്ചതും കോൺഗ്രസ് പാർട്ടി ഐറ്റി അനുബന്ധ /സോഷ്യൽ മീഡിയ സംവിധാനങ്ങളിൽ ശ്രദ്ദേയമായ മുന്നേറ്റങ്ങളുണ്ടാക്കുകയും ചെയ്തത്. പ്രൊഫഷണലുകളെ കോൺഗ്രസ് പാർട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശശി തരൂരിന്റെ നേതൃത്വത്തിൽ 2018 ൽ ദേശീയ തലത്തിൽ രൂപീകൃതമായ പ്രൊഫഷണൽസ് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ് മാത്യു കുഴലനാടനും തുടർന്ന് കഴിഞ്ഞ നാലു വർഷമായി ഡോ.എസ്എസ് ലാലും ആയിരുന്നു. എഐസിസി ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിന്‍റെ ചെയർമാനായ പ്രവീൺ ചക്രവർത്തിയാണ് ഇപ്പോഴത്തെ പ്രൊഫഷണൽ കോൺഗ്രസ് ദേശീയ പ്രസിഡന്‍റ്. ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഡൌട്ട്ബോക്സ് എഡ്യുടൈൻമെന്‍റ് എന്ന സ്ഥാപനത്തിന്‍റ് സ്ഥാപകനായ രഞ്ജിത്ത് ബാലൻ കേരളത്തിലെ ഐടി കമ്പനികളുടെ സംഘടനയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളോജിസ് കമ്പനീസ് ഓഫ് കേരള) യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. സൈബർഡോം ബോർഡ് അംഗം, പ്ലാനിംഗ് ബോർഡിന്‍റെ ഐടി വർക്കിംഗ് ഗ്രൂപ്പ് അംഗം, കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിന്‍റെ ഗവേർണിംഗ് കൗൺസിൽ അംഗം, തിരുവിതാകൂർ, ഗുരുവായൂർ ദേവസ്വം ബോർഡ്‌കളുടെ ഐടി എക്സ്പേർട് കമ്മിറ്റി അംഗം, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവും മിൽമ ചെയർമാനുമായിരുന്ന അന്തരിച്ച ശ്രീ.പി എ ബാലൻ മാസ്റ്ററുടെ മകനാണ് തൃശ്ശൂർ സ്വദേശിയായ രഞ്ജിത്ത് ബാലൻ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10