Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ്; അനുമതി നല്‍കാന്‍ സ്പീക്കർക്ക് അധികാരമില്ല; സ്പീക്കർ അനുമതി പിന്‍വലിക്കണം': രമേശ് ചെന്നിത്തല

'കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ്; അനുമതി നല്‍കാന്‍ സ്പീക്കർക്ക് അധികാരമില്ല; സ്പീക്കർ അനുമതി പിന്‍വലിക്കണം': രമേശ് ചെന്നിത്തല
Ramesh-Chennithala   ഇല്ലാത്ത അധികാരമുപയോഗിച്ച് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ അനുമതി നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല എന്ന കാര്യം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. 1988 ലെ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് സ്പീക്കര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. പക്ഷേ ഈ വകുപ്പനുസരിച്ച് സ്പീക്കര്‍ക്ക് അതിന് അധികാരമില്ല. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകിപ്പില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അതുകൊണ്ടു തന്നെ സ്പീക്കര്‍ക്ക് കെ.എം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് അധികാരമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സമ്മേളനം അവസാനിപ്പിച്ച മാര്‍ച്ച് 13 ന് ആണ് ഷാജിയോട് വിശദീകരണം പോലും ആരായാതെ   അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്പീക്കര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയത്.  ഒരു എം.എല്‍.എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in