Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും എതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും എതിരെ  പ്രോസിക്യൂഷന്‍ അനുമതി  ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
Ramesh-chennithala10 തിരുവനന്തപുരം : ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതിയില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. 2018 ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു ഗവര്‍ണറുടെ അനുമതി ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്. കോട്ടയം ലൈന്‍സ് പാക്കേജിന്‍റെ നടത്തിപ്പിനായി എല്‍.ആന്‍.ടി.കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 210 കോടി രൂപയ്ക്കു പദ്ധതി അനുവദിക്കുന്നതിന് പകരം 129 കോടി അധികമായി നല്‍കിയതിലും, കോലത്തുനാട് ലൈന്‍സ് പാക്കേജിന്‍റെ നടത്തിപ്പിനായി എല്‍.ആന്‍.ടി. കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 240 കോടി രൂപയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് പകരം 132 കോടി അധികമായി നല്‍കിയതിലും വന്‍ അഴിമതി ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in