Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

സർക്കാർ ആന്തൂർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

സർക്കാർ ആന്തൂർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
സർക്കാർ ആന്തൂർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഇടുക്കി എസ് പി യെ സസ്പെൻറ് ചെയ്ത് അന്വേഷണം നടത്താണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മുഖ്യമന്ത്രി പിണറായി വിജയന് കീഴിൽ മനുഷ്യ ജീവന് വിലയില്ലാത്ത അവസ്ഥയായി. പോലീസ് പ്രതിസ്ഥാനത്തു നിൽക്കുന്ന 7 കസ്റ്റഡി മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പോലീസ് നടത്തിയ കൊലപാതകങ്ങളെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാരനായ ഇടുക്കി എസ്പിയെ മന്ത്രി എം എം മണി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎൽഎമാരായ വി എസ് ശിവകുമാർ, കെ എസ് ശബരീനാഥൻ, എം വിൻസന്‍റ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in