Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റകെട്ടായി എതിർക്കണം : രമേശ് ചെന്നിത്തല

മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റകെട്ടായി എതിർക്കണം : രമേശ് ചെന്നിത്തല
മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിതെന്നും രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://youtu.be/5pV5HVhnkKU രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റകെട്ടായി എതിർക്കണം. ഡൽഹി കലാപത്തിന്‍റെ വസ്തുതകൾ പുറംലോകത്തെ അറിയിച്ചതിൽ കലിപൂണ്ട ബിജെപി സർക്കാരിന്‍റെ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവർത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തവർ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്‍റെ കണ്ണീർചിത്രങ്ങൾ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സർക്കാർ ചെയ്യുന്നത്. ആർ.എസ്.എസിനെ വിമർശിച്ചത് പോലും കുറ്റമായി വാർത്താ പ്രക്ഷേപണമന്ത്രാലയം ചാനലുകൾക്ക് നൽകിയനോട്ടീസിൽ പറയുന്നത്. സംഘപരിവാറിനു മുന്നിൽ മാധ്യമങ്ങൾ കീഴടങ്ങണം എന്ന സന്ദേശമാണ് ഈ നോട്ടീസിന്‍റെ ഉള്ളടക്കം. മാധ്യമ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യത്തിന് നേരേ ഉയരുന്ന മഴുവാണ്. സർക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിത്. രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടൻ അവസാനിപ്പിക്കണം. The decision to halt the telecast of Media One & asianet news by the Modi Govt is unconstitutional & is against the freedom of press.All democratic minds should unite to voice against this fascist decision.These media's did a wonderful job in bringing out the gravity of communal violence in Delhi. It's in national interest & should not be thwarted #WithAsianetNews #WithMediaOne

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in