Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സമ്പൂർണ ലോക്ഡൗണ്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം; പ്രാദേശിക നിയന്ത്രണങ്ങളാകാം

സമ്പൂർണ ലോക്ഡൗണ്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന്  പ്രതിപക്ഷം; പ്രാദേശിക നിയന്ത്രണങ്ങളാകാം
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിവാര്യമായ സ്ഥലത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍  ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. https://www.facebook.com/rameshchennithala/videos/1291611797857513 സെക്രട്ടേറിയറ്റില്‍ എന്‍ഐഎ അന്വേഷണത്തിനായി എത്തിയത് അതീവ ഗുരുതരമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് അപമാനം ക്ഷണിച്ചുവരുത്തുന്ന നടപടിയാണിത്. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന് മാന്യമായി രാജിവയ്ക്കാനുള്ള അവസരമാണിത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലെ രാജിവയ്ക്കു എന്നാണോ നിലപാടെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചീഫ് സെക്രട്ടറിതല അന്വേഷണത്തോട് യോജിപ്പില്ല, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in