Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ട്വിറ്ററില്‍ മോദിയെ പിന്തള്ളി രാഹുൽ ഗാന്ധി ; വോട്ടിങ്ങിൽ ഒന്നാമത്

ട്വിറ്ററില്‍ മോദിയെ പിന്തള്ളി  രാഹുൽ ഗാന്ധി ; വോട്ടിങ്ങിൽ ഒന്നാമത്
ന്യൂഡൽഹി :  ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി  രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ്​ രാഹുൽ ഗാന്ധി മുന്നിലെത്തിയത്​. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തെരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ്​ സർവേ നടത്തിയത്​. 345,207 പേർ​ സർവേയിൽ പ​ങ്കെടുത്തു​. ഇവരില്‍ 58.8 ശതമാനംപേരും രാഹുൽ ഗാന്ധിയെയാണ്​ പിന്തുണച്ചത്​. 41.2 ശതമാനം പേർ മാ​ത്രമാണ്​​ മോദിക്ക്​ അനുകൂലമായി വിധിയെ​ഴുതിയത്​. ആയിരക്കണക്കിന്​ റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന്​ ലഭിച്ചിട്ടുണ്ട്​. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ്​ സർവേ നടത്തിയ രൺവീർ ഷോറി എന്നതാണ്​ ശ്രദ്ധേയം. രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന്​ പിന്നാലെ 'ഇന്ത്യ വാണ്ട്​സ്​ രാുഹുൽ ഗാന്ധി' എന്ന ഹാഷ്​ടാഗും ട്രെൻഡിങായിരുന്നു​. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in