Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കർണാടകയിലെ ഓരോ മനുഷ്യരുടെയും മനസ്സറിഞ്ഞ്‌ പ്രവർത്തിക്കാൻ ഡി.കെയ്ക്കു കഴിയുമെന്ന് രാഹുല്‍ ഗാന്ധി; ഒരുമിച്ച് മുന്നേറുമെന്ന് ഡി.കെയുടെ ഉറപ്പ്, വീഡിയോ

കർണാടകയിലെ ഓരോ മനുഷ്യരുടെയും മനസ്സറിഞ്ഞ്‌ പ്രവർത്തിക്കാൻ ഡി.കെയ്ക്കു കഴിയുമെന്ന് രാഹുല്‍ ഗാന്ധി; ഒരുമിച്ച് മുന്നേറുമെന്ന് ഡി.കെയുടെ ഉറപ്പ്, വീഡിയോ
  കര്‍ണാടക പിസിസി അധ്യക്ഷനായി അധികാരമേറ്റ ഡി.കെ ശിവകുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ഡി.കെയുടെ സ്ഥാനാരോഹണച്ചടങ്ങിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ എത്തിയത്.  കർണാടകയിലെ ഓരോ മനുഷ്യരുടെയും മനസ് അറിഞ്ഞ് പ്രവർത്തിക്കാൻ ഡി.കെ ശിവകുമാറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ്– സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടത അനുഭവിക്കുന്നവർക്കായി കോൺഗ്രസ് പ്രവർത്തകർക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, ഓരോ കോൺഗ്രസ് പ്രവർത്തകനെയും ഒപ്പം കൂട്ടി പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി ഫോണിലൂടെ ഡികെയോട് ആവശ്യപ്പെട്ടു. ഒരുമിച്ച് മുന്നേറുമെന്നും  വിജയിക്കുമെന്നും ഡി.കെ വേദിയിൽ വച്ചുതന്നെ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.  ഈ വിഡിയോ ഡി.കെ ശിവകുമാര്‍  ട്വിറ്ററിലൂടെ പങ്കുവച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാംഗ്ലൂരില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. മുൻ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ ഐ സി സി ജനറൽ സെക്രട്ടറി മല്ലികർജ്ജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. കർണാടകയിലെ കോണ്‍ഗ്രസിനെ മാസ് പാർട്ടിയിൽ നിന്ന് കേഡർ പാർട്ടിയാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ സ്ഥാനം ഏറ്റെടുത്തുകൊണ്ട് പറഞ്ഞു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഡി കെയുടെ സ്ഥാനാരോഹണച്ചടങ്ങ്. 7800ലധികം കേന്ദ്രങ്ങളില്‍ ചടങ്ങ് ഓണ്‍ലൈനായി പ്രദർശിപ്പിച്ചു.   https://twitter.com/DKShivakumar/status/1278618149559164934

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in