Trending
Browse

All sections

Watch

No business videos available

No Middle East videos available

India

അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിക്കുന്ന സൈനികർക്കായി ബജറ്റില്‍ ഒന്നുമില്ല ; അവർ വഞ്ചിക്കപ്പെട്ടു : രാഹുല്‍ ഗാന്ധി

അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിക്കുന്ന സൈനികർക്കായി ബജറ്റില്‍ ഒന്നുമില്ല ; അവർ വഞ്ചിക്കപ്പെട്ടു : രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം നേരിടുന്ന ഇന്ത്യന്‍ സൈനികരുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ബജറ്റില്‍ ഒന്നുംതന്നെയില്ലെന്ന് രാഹുല്‍ ഗാന്ധി. അടുപ്പക്കാരായ വന്‍കിടക്കാര്‍ക്കായുള്ള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും ഇന്ത്യന്‍ സൈനികര്‍ വഞ്ചിക്കപ്പെട്ടെന്നും  അദ്ദേഹം വിമര്‍ശിച്ചു. 'മോദിയുടെ ചങ്ങാതി കേന്ദ്രീകൃത ബജറ്റില്‍ അതിര്‍ത്തില്‍ ചൈനീസ് അതിക്രമം നേരിടുന്ന ജവാന്‍മാര്‍ക്ക് സഹായമേകുന്ന ഒന്നും തന്നെയില്ല. ഇന്ത്യയിലെ ജവാന്‍മാര്‍ വഞ്ചിക്കപ്പെട്ടു' - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1357523565818482689 നിലനില്‍പ്പിനായി കഷ്ടപ്പെടുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ബജറ്റില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പയോ ജിഎസ്ടി ആശ്വാസമോ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചെറുകിട തൊഴില്‍ മേഖലയെ വഞ്ചിച്ചതായും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.  

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in