Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി കേരളത്തില്‍ ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ വയനാട്ടില്‍ റാലി

രാഹുല്‍ ഗാന്ധി കേരളത്തില്‍ ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ വയനാട്ടില്‍ റാലി
കണ്ണൂര്‍ : രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹം വയനാട്ടിലേക്ക് പോയി. കനത്ത സുരക്ഷയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്‍പ്പറ്റയില്‍ നാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി നടത്തും. 'ഭരണഘടനയെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് റാലി. എസ്.കെ.എം.ജെ സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന റാലി കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. റാലിക്ക് ശേഷം പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഭരണഘടനാസംരക്ഷണം ലക്ഷ്യമിട്ടാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. എം.പി എന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിത്. പൗരത്വഭേദഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധവും റാലിയിലും തുടര്‍ന്നുളള പൊതുസമ്മേളനത്തിലും ഉയരും. രാഹുല്‍ മുന്നില്‍ നിന്ന് നയിക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിന്ന് പിന്നിലായി 5000 ദേശീയ പതാകകളേന്തി പ്രവര്‍ത്തകര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 2000 പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ റാലിയിലുണ്ടാകും. രാഹുൽ ഗാന്ധിക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരും റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ നടക്കുന്ന എം.പി ലാഡ്‌സ് അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി  പങ്കെടുക്കും. [embed]https://www.facebook.com/JaihindNewsChannel/videos/2306915032940400/[/embed]

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in