Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവന്തപുരത്ത് എത്തുന്ന അദ്ദേഹം 16, 17 തീയതികളിൽ കേരളത്തിൽ പര്യടനം നടത്തും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 15 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16 ന് രാവിലെ പത്തനാപുരത്തും, പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കും. തുടർന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് രാവിലെ 7.30ന് കണ്ണൂർ സാധു ആഡിറ്റോറിയത്തിൽ വച്ച് കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും . തുടർന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുൽ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in