Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഹുലിനെ കണ്ട സന്തോഷത്തില്‍ 93കാരി മുത്തശ്ശി ; നെഞ്ചോടുചേർത്ത് നേതാവ് ; വീഡിയോ

രാഹുലിനെ കണ്ട സന്തോഷത്തില്‍ 93കാരി മുത്തശ്ശി ; നെഞ്ചോടുചേർത്ത് നേതാവ് ; വീഡിയോ
കല്‍പ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പുരോഗമിക്കുകയാണ്. മേപ്പാടിയിലേക്കുള്ള യാത്രാമധ്യേ 93കാരിയായ മുത്തശ്ശിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പിതാവ് രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മുത്തശ്ശി രാഹുലുമായി പങ്കുവെച്ചു. മുത്തശ്ശിയെ ചേര്‍ത്തുപിടിച്ച അദ്ദേഹം ബന്ധുക്കളോട് അമ്മയെ മാസ്‌ക് ധരിപ്പിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. തന്റെ കൊച്ചുമക്കളേയും മരുമക്കളേയും രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്താനും മുത്തശ്ശി മറന്നില്ല. https://twitter.com/INCIndia/status/1363764211868966913 ഇന്നലെ വൈകിട്ടോടെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ മുതലാണ് മണ്ഡലത്തിലെ സന്ദര്‍ശനം തുടങ്ങിയത്. വയനാട് കേണിച്ചിറയില്‍ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും മേപ്പാടി സെന്‍റ് ജോസഫ്സ് യു.പി സ്കൂളില്‍ ഗാന്ധി ശില്‍പ അനാച്ഛാദനവും അദ്ദേഹം നിർവ്വഹിച്ചു.  തൃക്കൈപ്പറ്റയില്‍ നിന്ന് മുട്ടില്‍ വരെ നടന്ന ട്രാക്ടര്‍ റാലിയിലും ട്രാക്ടര്‍ ഓടിച്ചുകൊണ്ട് അദ്ദേഹം പങ്കാളിയായി. കല്‍പ്പറ്റ സി.എം.സി കോണ്‍വെന്റിലെ സിസ്റ്റര്‍മാരുമായും രാഹുല്‍ സംവദിച്ചു.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in