Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കാർഷിക കടങ്ങൾ എഴുതിതള്ളും സമ്പൂർണ മദ്യനിരോധനം നടപ്പാക്കും : രാഹുൽ ഗാന്ധി

കാർഷിക കടങ്ങൾ എഴുതിതള്ളും സമ്പൂർണ മദ്യനിരോധനം നടപ്പാക്കും : രാഹുൽ ഗാന്ധി
Rahul-Gandhi-Chattisgarh-Manifesto ഛത്തീസ്ഗഡിൽ വിജയിച്ചാൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുമെന്നും കാർഷിക കടങ്ങൾ എഴുതിതള്ളുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. വിളകളുടെ താങ്ങുവില സ്വാമിനാഥൻ കമ്മീഷന്‍റെ റിപ്പോർട്ടിൻ പ്രകാരം വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി. നവംബർ 12, 20 തിയതികളിലായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയായിരുന്നു രാഹുലിന്‍റെ പ്രസ്ഥാവനകൾ. അധികാരത്തിലേറി പത്തു ദിവസത്തിനുള്ളിൽ തന്നെ കർഷകരുടെ കടങ്ങളെഴുതി തള്ളുമെന്നാണ് രാഹുലിന്‍റെ വാഗ്ദാനം. അറുപത് വയസു കഴിഞ്ഞ കർഷകർക്ക് പെൻഷൻ നൽകൽ, സാധാരണക്കാർക്ക് വൈദ്യുതി ബില്ലിൽ ഇളവു നൽകൽ, എല്ലാ കുടുംബങ്ങൾക്കും മാസത്തിൽ ഒരു രൂപക്ക് 35 കിലോ അരിവിതരണം, രാജീവ് മിത്ര് യോജന പദ്ധതി പ്രകാരം തൊഴിൽ രഹിതർക്ക് സ്റ്റൈപ്പൻഡ്, 'ഘർ ഘർ രോസ്ഗാർ, ഹർ ഘർ രോസ്ഗാർ' പദ്ധതി പ്രകാരം തൊഴിലില്ലായ്മ പരിഹരിക്കൽ, തുടങ്ങിയവയാണ് കോൺഗ്രസിന്‍റെ മറ്റു പ്രധാന വാഗ്ദാനങ്ങൾ. സ്ത്രീകൾക്കായി പ്രത്യേക പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കാനും, രാത്രികാല യാത്രകൾ സുരക്ഷിതമാക്കാനുള്ള പദ്ധതികൾ രൂപീകരിക്കാനും, ആരോഗ്യ മേഖലയിലും വൻ മാറ്റങ്ങൾ കൊണ്ടു വരുമെന്നും രാഹുൽ പ്രഖ്യാപിച്ചു. https://www.youtube.com/watch?v=hi9r-saPeL4

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in