Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്കക്കൊപ്പം രാഹുലും;വയനാടിന് ഡബിള്‍ എനര്‍ജി

പ്രിയങ്കക്കൊപ്പം രാഹുലും;വയനാടിന് ഡബിള്‍ എനര്‍ജി
വയനാട്:പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട്ടിലെത്തി. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗം താമസസ്ഥലത്തെത്തേക്ക് പോയി .12 മണിയോടെ കല്‍പ്പറ്റ പുതിയ ബസ് സറ്റാന്‍ഡിലെത്തും.സോണിയ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുക്കില്ല. നിരവധി പേരാണ് രാഹുലിനെ വരവേല്‍ക്കാന്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയത്. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ബത്തേരിയിലെത്തിയത്. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലനില്‍ക്കാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നുമാണ് രാഹുല്‍ എക്സില്‍ കുറിച്ചത്. അതേസമയം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. വന്‍ ഒരുക്കങ്ങളാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയിരിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in