ചണ്‌ഡീഗഢ്: ഓടയിൽ വീണ പശുവിനെ രക്ഷിക്കാൻ മുന്നിൽ നിന്ന മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഞായറാഴ്‌ച അർദ്ധരാത്രിയിലായിരുന്നു സംഭവം. പൊതുപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പശുവിനെ ഓടയിൽ വീണ നിലയിൽ കണ്ടത്.
https://twitter.com/CHARANJITCHANNI/status/1459953298241306627?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1459953298241306627%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FCHARANJITCHANNI2Fstatus2F1459953298241306627widget%3DTweet
സംഭവം കണ്ടയുടനേ തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുകയും ടോർച്ചടിച്ച് വെളിച്ചം കാട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേർ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അഭിനന്ദനം അറിയിച്ചു.