Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുനലൂരില്‍ 12 വയസ്സുകാരനോട് ക്രൂരത; പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കാന്‍ ശ്രമം; വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

പുനലൂരില്‍ 12 വയസ്സുകാരനോട് ക്രൂരത; പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കാന്‍ ശ്രമം; വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍
പുനലൂര്‍: കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ 'ലിവിങ് വാട്ടര്‍' എന്ന സ്ഥാപനത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു 12 വയസ്സുകാരനായ കുട്ടിയെ സ്ഥാപനത്തിലെ വാര്‍ഡനും പാചകക്കാരനും ചേര്‍ന്ന് ഉപദ്രവിച്ചത്. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രതികള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ തലകീഴായി പിടിച്ച് കെട്ടിത്തൂക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. സ്ഥാപനത്തില്‍ നടന്ന ദുരനുഭവം കുട്ടി പിന്നീട് രക്ഷിതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ വാര്‍ഡനെയും പാചകക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related articles

See all
Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Popular News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ...

Popular News

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം ത...

Save your stories

Sign in