Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഊരാളുങ്കലില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി വഴി മുഖ്യമന്ത്രി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം : പി.ടി തോമസ് എം എൽ എ

ഊരാളുങ്കലില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി വഴി മുഖ്യമന്ത്രി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം : പി.ടി തോമസ് എം എൽ എ
  കൊച്ചി: മുഖ്യമന്ത്രിക്കും ഊരാളുങ്കൽ സൊസൈറ്റിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി.ടി തോമസ് എം എൽ എ. ഊരാളുങ്കൽ സൊസൈറ്റിയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രൻ വഴി പിണറായി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണമെന്ന് അദ്ദേഹം കൊച്ചിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഊരാളുങ്കൽ സൊസൈറ്റിയുടെ സൈലന്‍റ് ഡയറക്ടറാണെന്ന് പി.ടി തോമസ് ആരോപിച്ചു. ഊരാളുങ്കൽ സൊസൈറ്റിയിൽ രവീന്ദ്രൻ വഴി പിണറായി നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം. ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്ന് കൺസൾട്ടൻസി എന്ന നിലയിലോ മറ്റ് രീതിയിലോ എക്സാ ലോജിക്സോ ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ വീണാ വിജയനോ എന്തെങ്കിലും ആനുകൂല്യം നൽകുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. പിണറായി വിജയൻ വട്ടപ്പൂജ്യമാണെന്നും അതുകൊണ്ട് ശിവശങ്കറിന്‍റെ  പ്രവൃത്തികളിൽ മുഖ്യ പങ്കാളിത്തം മുഖ്യമന്ത്രിക്കാണെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു മാസം തൃക്കാക്കര മണ്ഡലത്തിൽ താൻ സത്യാഗ്രഹ സമരം നടത്തുമെന്നും പിടി തോമസ് എം എൽഎ അറിയിച്ചു.

Related articles

See all
Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Save your stories

Sign in